പഴയങ്ങാടി (കണ്ണൂർ) : (truevisionnews.com) മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി.
കല്യാശേരിയിലേക് സാംപിൽ മാത്രമാണെന്ന് സരിൻ ശശി ഫെയ്സ്ബുക്കിൽ കുറിച്ചു. കനഗോലുവിന്റെ വാക്കുകേട്ട് ഇനിയും വിവരക്കേടിനു വന്നാൽ പൊടിപോലും കിട്ടില്ലെന്നും സരിൻ ഭീഷണി മുഴക്കി.
അതേസമയം, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്.
‘‘നവകേരള സദസ്സിനെ വഴി തിരിച്ചുവിടാനുള്ള കോൺഗ്രസ് ശ്രമത്തെ തിരിച്ചറിയുക. പ്രകോപനങ്ങളിൽ വീഴാതെ നവ കേരള സൃഷ്ടിക്കായി അണിചേരുക. കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ചാവേർ സമരങ്ങളെക്കുറിച്ച് നേരത്തേ ഇട്ട പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാകുന്നതിനാൽ പിൻവലിക്കുന്നു’’ – സരിൻ ശശി ഫെയ്സ്ബുക്കിൽ കുറിച്ചു.
#Sample #Kalyassery #Kanagolu's #words #don't #even #get #dust #DYFi #threats