#Complaint | കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തി കണ്ടക്ടർ: പൊലീസ് കേസെടുത്തു

#Complaint  | കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തി കണ്ടക്ടർ: പൊലീസ് കേസെടുത്തു
Nov 20, 2023 04:42 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  എറണാകുളം പെരുമ്പാവൂരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന് പരാതി.

പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്ത് കണ്ണിനേറ്റ പരിക്കുമായി ചികിത്സ തേടി.

അൽ സാബിത്തിന്റെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റത്.

ആലുവ - മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അൽ സാബിത്ത് പരാതി നൽകിയത്.

പരാതിയിൽ കണ്ടക്ടർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

#Complaint #KSRTC #conductor #stabbed #student #face #with #pen #Perumbavoor.

Next TV

Related Stories
Top Stories










Entertainment News