ഇടുക്കി: (truevisionnews.com) ഇടുക്കിയിൽ പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.
കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ പാപ്പിയെന്ന് വിളിക്കുന്ന സുധാകരനാണ് മരിച്ചത്.
ഇന്നലെ രാത്രി മീൻ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതായത്. തുടർന്ന് കട്ടപ്പന ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
#man #drowned #Periyar #river #Idukki.