#Kidnapped | പാലക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; അഞ്ചുപേർ അറസ്റ്റിൽ

#Kidnapped | പാലക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; അഞ്ചുപേർ അറസ്റ്റിൽ
Oct 3, 2023 11:54 PM | By Vyshnavy Rajan

പത്തനംതിട്ട : (www.truevisionnews.com) പാലക്കാട് കല്ലടിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് വിവരം.

കല്ലടിക്കോട് ചെരുളി സ്വദേശി ആഷിക്ക് (23) നെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പിതാവ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 10.30 നാണ് സംഭവം നടന്നത്. ചെരുളിയിലെ ആഷിക്കിന്റെ വീടിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. ആഷിക്കും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ലിജു (26), നഹാസ് (26), ശ്രീഹരി (27), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ആലിൻ (22), അഖിൽ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കരയിലെ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നാണ് എല്ലാവരെയും കണ്ടെത്തിയത്.

#Kidnapped #Complaint #Palakkad #youth #kidnapped #Fivepeople #arrested

Next TV

Related Stories
Top Stories