കോഴിക്കോട്: ( truevisionnews.in ) കാളിയത്ത് മുക്കിൽ സ്കൂട്ടറിടിച്ച് വയോധിക മരിച്ചു. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തൽ പെണ്ണൂട്ടി (78) ആണ് മരിച്ചത്.

കാരയാട് എഎൽപി സ്കൂളിന് മുൻപിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ, റോഡ് മുറിച്ചു കടക്കവെ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
തലയ്ക്ക് പരുക്കേറ്റ പെണ്ണൂട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: പരേതനായ ഒ.ടി.കനിയൻ. മക്കൾ: മിനി, വിനോദ്, വിനീഷ്. മരുമക്കൾ: വാസു, റീജ വിനോദ്, ഷൈമ വിനീഷ്.
#kozhikkode #accident #death #scooter
