ഗാസിയാബാദ് : (www.truevisionnews.com) ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത തന്റെ രണ്ടുമക്കളെ വർഷങ്ങളോളം പീഡനത്തിന് ഇരയാക്കിയ 40 വയസ്സുകാരനെ പൊലീസ് പിടികൂടി.

പതിനഞ്ചും പതിനേഴും വയസ്സുള്ള പെൺകുട്ടികളാണു സ്വന്തം പിതാവിൽ നിന്നും നാലുവർഷത്തോളം ക്രൂരത നേരിട്ടത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.
മൂത്ത കുട്ടിയിൽനിന്ന് അധ്യാപികയാണു പീഡനവിവരം അറിഞ്ഞത്. തുടർന്നു ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ഞായറാഴ്ച അറസറ്റ് ചെയ്തതായി എസിപി നരേഷ് കുമാർ പറഞ്ഞു.
#Rapecase #Minor #children #subjected #torture #years #Father #custody
