#IdukkiDam | ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; സംഭരണശേഷിയിൽ നിലവിലുള്ളത് 40% മാത്രം

#IdukkiDam | ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; സംഭരണശേഷിയിൽ നിലവിലുള്ളത്  40% മാത്രം
Oct 3, 2023 11:09 AM | By Vyshnavy Rajan

ഇടുക്കി : (www.truevisionnews.com) ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടില്‍ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്.

കഴിഞ്ഞവര്‍ഷം ഇതേസമയം 2386 അടി വെള്ളം അണക്കെട്ടില്‍ ഉണ്ടായിരുന്നു. ജല നിരപ്പ് ഉയരാത്തതില്‍ കെഎസ്ഇബിക്ക് ആശങ്കയുണ്ട്.

839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍, പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിര്‍മ്മിച്ചിരിക്കുന്നത്.

60 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്

#IdukkiDam #without #waterlevel #rise #Only #40% #storage #capacity #present

Next TV

Related Stories
Top Stories










Entertainment News