കോഴിക്കോട് : (www.truevisionnews.com) കോഴിക്കോട് നല്ലളത്ത് മരത്തടികൾ കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നു പുലർച്ചെയാണ് അപകടം. ലോറി ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നുവെന്നാണു വിവരം.

ഇന്നു പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. മരത്തടികൾ കയറ്റിവന്ന ലോറിയാണ് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞത്.
കോഴിക്കോട് ഭാഗത്തേക്കാണ് ലോറി പോയത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം
. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ക്രെയിൻ എത്തി മരം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
#accident #lorry #carrying #logs #overturned #Kozhikode
