ഇടുക്കി : (www.truevisionnews.com) ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍ നിന്ന് മാറ്റി. ഇടുക്കി രൂപതയുടേതാണ് നടപടി.

കൊന്നത്തടി പഞ്ചായത്തിലെ മാങ്കുവ സെന്റ്‌തോമസ് ദേവാലയ ഇടവക വൈദികനാണ് കുര്യക്കോസ് മറ്റം. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജിയുടെ നേതൃത്വത്തിലാണ് വൈദികനെ ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.
ആദ്യമായാണ് ഒരു വൈദികന്‍ ബിജെപി അംഗമാവുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നു. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെയെന്നായിരുന്നു ഫാ. കുര്യക്കോസ് മറ്റം പ്രതികരിച്ചത്.
#bjp #Action #against #priest #who #accepted #BJP #membership
