#rapecase | ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 11കാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ

#rapecase | ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 11കാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ
Oct 2, 2023 09:52 PM | By Athira V

കൊൽക്കത്ത: ( truevisionnews.in ) പശ്ചിമ ബംഗാളിൽ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നദീതീരത്ത് നിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജെയ്പാൽഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് ദാരുണ സംഭവം നടന്നത്. 11കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും കൊലപ്പെടുത്തിയ ശേഷം ചാക്കിൽ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിവാഹിതനായ യുവാവ് കൃത്യം നടത്തിയ ശേഷം ഭാര്യയുടെ വീട്ടിലേക്ക് കടന്നു കളഞ്ഞു.

ഏതാനും ദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഡോഗ് സ്ക്വാഡിന്‍റെ സഹായത്തിൽ നടത്തിയ പരിശോധനയിലാണ് നദീ തീരത്ത് നിന്ന് മൃതദേഹം പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

#Raped #murdered #11year #oldbody #wrapped #sack

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News