കണ്ണൂർ : ( truevisionnews.com ) പണം നൽകി പ്രലോഭിപ്പിച്ചു 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 47 കാരനെ 30 വർഷം തടവിനു ശിക്ഷിച്ചു. 1.25 ലക്ഷം രൂപ പിഴ അടയ്ക്കണം.

ശ്രീകണ്ഠപുരം പൂപറമ്പ് പാറക്കടവ് പി. അജയകുമാറിനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2020 ഫെബ്രുവരി 22ന് അജയകുമാർ 15 വയസ്സുള്ള കുട്ടിയെ പണവും മറ്റും നൽകി പീഡിപ്പിച്ചെന്നാണു പരാതി.
വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
#15yearold #boy #subjected #unnatural #torture #Kannur #court #sentenced #accused
