#buffaloattack | നബിദിന റാലിക്കിടെ പോത്ത് ആക്രമിച്ച സംഭവം; സ്ത്രീക്കും കുട്ടികൾക്കും പരിക്കേറ്റു

#buffaloattack | നബിദിന റാലിക്കിടെ പോത്ത് ആക്രമിച്ച സംഭവം; സ്ത്രീക്കും കുട്ടികൾക്കും പരിക്കേറ്റു
Sep 28, 2023 08:26 PM | By Kavya N

കൊച്ചി: (truevisionnews.com) മൂവാറ്റുപുഴയിൽ നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി ആക്രമിച്ച സംഭവത്തിൽ സ്ത്രീക്കും കുട്ടികൾക്കും പരിക്കേറ്റു . ചെറുവട്ടൂർ കോട്ടപീടിക നൂറുൽ ഇസ്ലാം മദ്രസ നബിദിന റാലിയിലേക്കാണ് പോത്ത് വിരണ്ടോടിയെത്തിയത്.

കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല അക്രമാസക്തനായ പോത്തിന്റെ വരവോടെ റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് ഒരു സ്ത്രീക്ക് പോത്തിന്‍റെ കുത്തേല്‍ക്കുകയും . പോത്തിനെ കണ്ട് ഓടുന്നതിനിടെ വീണ് കുട്ടികള്‍ക്കും പരുക്കേറ്റത്.

ബുധനാഴ്ച രാത്രി വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദില്‍ നബിദിനം പ്രമാണിച്ച് അറക്കാന്‍ കൊണ്ടുവന്ന പോത്തായിരുന്നു അത്. രാത്രി വിരണ്ടോടിയ പോത്തിനെ കണ്ടെത്താനായിരുന്നില്ല. രാവിലെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് പോത്ത് നബിദിന റാലിയിലേക്ക് ഓടിക്കയറിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മദ്രസകൾ റാലി ഒഴിവാക്കി.

Incident of buffalo attack during Prophet's day rally; The woman and children were injured

Next TV

Related Stories
Top Stories










Entertainment News