കോഴിക്കോട് : (www.truevisionnews.com) വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
#deadbody #Body #found #Vadakara #Villyapalli #Police #started #investigation
