കോട്ടയം: (truevisionnews.com) വഴിതടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റുചെയ്തു. മുട്ടമ്പലം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശ്ശേരില്‍ ബ്രിജിത്ത് സക്കറിയ (35), സഹോദരന്‍ അരുണ്‍ സക്കറിയ (31) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്. യുവാക്കള്‍ വെല്‍ഡിങ് ആവശ്യങ്ങള്‍ക്കായി വാഹനം മുട്ടമ്പലം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം വീടിനുമുന്നിലിട്ടതിനാല്‍ പ്രതികളുടെ വാഹനം പുറത്തേക്കിറക്കാനാകാതെ വരികയും . ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടാവുകയും.
ഇതിനിടെ പ്രതികള്‍ യുവാക്കളെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയും.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. അരുണ്‍ സക്കറിയയുടെ പേരില്‍ കുമരകം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ .എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.
#Argument #over #blocking #road #parking #vehicle #Twoyouths #injured
