#murdercase | പാലക്കാട്ടെ യുവാക്കളുടെ മരണം; അറസ്റ്റിലായ അനന്തകുമാറിനെ റിമാന്റ് ചെയ്തു

#murdercase | പാലക്കാട്ടെ യുവാക്കളുടെ മരണം; അറസ്റ്റിലായ അനന്തകുമാറിനെ റിമാന്റ് ചെയ്തു
Sep 28, 2023 10:50 AM | By Vyshnavy Rajan

പാലക്കാട് : (www.truevisionnews.com) കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മരണത്തെ തുടർന്ന് അറസ്റ്റിലായ സ്ഥലം ഉടമ അനന്തകുമാറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്.

ഇന്നലെ ഉച്ചയ്ക്ക് 12 അറസ്റ്റ് രേഖപ്പടുത്തി അനന്തകുമാറിനെ ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. തെളിവെടുപ്പിൽ ഇയാൾ ഒളിപ്പിച്ച വൈദ്യുതി വേലി ഉൾപ്പടെയുള്ളവ കണ്ടെത്തിയിരുന്നു.

നരഹത്യ. തെളിവ് നശിപ്പിക്കൽ, വെെദ്യുതി മോഷണം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്.

അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെടാനായിരുന്നു നാലുപേര്‍ വയൽ പ്രദേശത്ത് എത്തിയത്. കൂടെയുണ്ടായിരുന്ന സതീശൻ( 22), ഷിജിത്ത് ( 22) എന്നിവരെ കാണാനില്ലെന്ന് മറ്റു രണ്ടുപേര്‍ തന്നെയാണ് പൊലീസിനോട് പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

#murdercase #Deathyouth #Palakkad #Ananthakumar #arrested #remanded

Next TV

Related Stories
Top Stories










Entertainment News