കോഴിക്കോട് (നാദാപുരം) : ( truevisionnews.com ) മാനസിക വൈകല്യം നേരിടുന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ വിമുക്തഭടന് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത് കട നടത്തുകയായിരുന്ന കലപ്പത്തൂര്‍ കണ്ണന്‍ പൊയില്‍ നാരായണനെ(68)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജ് എം ശുഹൈബ് ശിക്ഷിച്ചത്.
2022 നവമ്പര്‍ 8 ന് വൈകീട്ട് നാലരക്ക് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ബാലിക വെള്ളം ആവശ്യപ്പെട്ട കടയില്‍ കയറിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് കേസ്.
മേപ്പയ്യൂര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ എസ് ഐ കെ ബി അതുല്യയാണ് കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസക്യൂഷന്‍ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സി പി ഒ പി എം ഷാനിയാണ് പ്രോസക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്.
#Vimukta #Bhatan #sentenced #severe #imprisonment #fine #case #sexualharassment #girl
