തിരുവനന്തപുരം: (truevisionnews.com) സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ചിത്രം ഉൾപ്പെടെയുള്ള പ്രൊഫൈൽ തയ്യാറാക്കിയാണ് വിവിധ വ്യക്തികളോട് പണം ആവശ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.

ഗൂഗിൾ പേ വഴി 9673700907 എന്ന നമ്പറിൽ പണം നൽകണമെന്നും പെട്ടെന്ന് തിരിച്ചു തരാം എന്നുമുള്ള വാഗ്ദാനത്തോടെയാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഫേയ്സ്ബുക്ക് മെറ്റ ചാറ്റ്അക്കൗണ്ട് വ്യാജമാണെന്നും ആരും വഞ്ചിതരാകരുതെന്നും ബിനോയ് വിശ്വം എം.പി അഭ്യർത്ഥിച്ചു.
#Attempt #extort #money #sending #fakemessage #name #BinoyVishwamMP
