കോഴിക്കോട്: (truevisionnews.com) വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 16കാരനെ കണ്ടെത്തിയതായി അധികൃതർ. പാലക്കാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ചേവായൂര്‍ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചിരിക്കുകയാണ് .

ഉത്തര്‍പ്രദേശ് സ്വദേശിയാണ് കാണാതായ പതിനാറുകാരന്‍. ഇന്നലെ വൈകിട്ടാണ് സംസാര ശേഷിയില്ലാത്ത കുട്ടിയെ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
#16-year-old #missing #Kozhikode #JuvenileHome #hasbeen #found
