തിരുവനന്തപുരം : (www.truevisionnews.com) മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വേദിയിലേക്ക് ഓടിക്കയറിയ ആള്‍ പൊലീസ് പിടിയില്‍.

പാപ്പനംകോട് സ്വദേശി അയ്യൂബ് ഖാനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
തിരുവനന്തപുരം മ്യൂസിയത്തില്‍ രാജാ രവിവര്‍മ്മ ആര്‍ട്ട് ഗാലറി ഉത്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
മുഖ്യമന്ത്രി വേദിവിട്ട ശേഷം സ്റ്റേജിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹ്‌മദ് ദേവര്‍കോവിലിനെ കെട്ടിപ്പിടിക്കുകയും വികെ പ്രശാന്ത് എംഎല്‍എയ്ക്ക് കൈകൊടുക്കുകയും ചെയ്ത ശേഷം ഇറങ്ങിപ്പോയി. പൊലീസ് കേസെടുത്തിട്ടില്ല.
ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസിന് സംശയമുണ്ട്.
#arrest #person #rushed #venue #program #attended #ChiefMinister #arrested
