#MVGovindan | എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്; സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും കോടതിയുടെ സമൻസ്

#MVGovindan | എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്; സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും കോടതിയുടെ സമൻസ്
Sep 25, 2023 11:12 PM | By Vyshnavy Rajan

കണ്ണൂര്‍ : (www.truevisionnews.com) സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും കോടതിയുടെ സമൻസ്.

ജനുവരി നാലിന് ഹാജരാകാനാണ് തളിപ്പറമ്പ് ജു‍ഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ എം വി ഗോവിന്ദൻ ഹർജി നൽകിയത്.

#MVGovindan #defamationcase #filed #MVGovindan #Court #summons #SwapnaSuresh #VijeshPillai

Next TV

Related Stories
Top Stories










Entertainment News