#ganja | ഏഴര കിലോ കഞ്ചാവുമായി യുവാവ് ആര്യങ്കാവ് എക്സൈസ് കസ്റ്റഡിയിൽ

 #ganja | ഏഴര കിലോ കഞ്ചാവുമായി യുവാവ് ആര്യങ്കാവ് എക്സൈസ് കസ്റ്റഡിയിൽ
Sep 25, 2023 10:37 PM | By Susmitha Surendran

കെട്ടാരക്കര: (truevisionnews.com)  കഞ്ചാവുമായി ആര്യങ്കാവ് സ്വദേശി എക്സൈസ് കസ്റ്റഡിയിൽ.

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ തെങ്കാശി- കൊട്ടാരക്കര തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായ പത്തനംതിട്ട പാലയ്ക്കൽ വീട്ടിൽ അനിൽകുമാർ എന്ന വിഷ്ണുവാണ് പിടിയിലായത്.

28-കാരനായ അനിൽകുമാർ 7.400 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു.

തെങ്കാശിയിൽ നിന്നും കഞ്ചാവ് വാങ്ങി പത്തനംതിട്ടയിൽ എത്തിക്കാൻ ഏൽപ്പിച്ച പത്തനംതിട്ട സ്വദേശി ഷാജഹാനാണ് രണ്ടാം പ്രതി.

സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, പ്രിവ. ഓഫീസർ അജയകുമാർ പി.എ, സി.ഇ.ഒ. മാരായ അജയൻ.എ, ഹരിപ്രസാദ്.എസ്, രജീഷ്. എച്ച് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


#native #Aryankav #Excise #custody #ganja.

Next TV

Related Stories
Top Stories










Entertainment News