തലശ്ശേരി : (www.truevisionnews.com) മാഹിയിൽ കോളേജിൽ വൻ തീപ്പിടുത്തം. നാല്പതോളം കമ്പ്യൂട്ടറുകൾ കത്തിനശിച്ചു. പളളൂർഅറവിലകത്ത് പാലത്ത് പ്രവർത്തിക്കുന്നമാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻ്റ് ടെക്നോളജിയിലാണ് തീപ്പിടുത്തം ഉണ്ടായത്.

കോളേജിലെ കംപ്യൂട്ടർ ലാബിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.തീ ആളിപടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ നാട്ടുക്കാരെ വിവരം അറിയിക്കുകയും നാട്ടുകാരും മാഹി ഫയർഫോഴ്സും പോലീസും എത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. 40 ഓളം കംമ്പ്യൂട്ടറുകൾ കത്തിനശിച്ചു.
ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിന് തീപിടിച്ചത് നാട്ടുക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. രാത്രി തീ പിടിച്ചത് കൊണ്ട് ഒഴിവായത് വൻ ദുരന്തമാണ്. മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വളളാട്ട്, സി.ഐ.ബി.എം മനോജ് എന്നിവർ നേരിട്ടെത്തിയാണ് തീയണക്കാൻ നേതൃത്വം നല്കിയത്.
#fire #Massivefire #breaksout #college #Mahe #fortycomputers #burnt
