കോഴിക്കോട് : (www.truevisionnews.com) ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കോഴിക്കോട് ലഹരി, മയക്കുമരുന്ന് വിതരണക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി.

സംഭവത്തിൽ 7 പേരാണ് അറസ്റ്റിലായത്.അർഷാദ്, അബ്ദുൾ സമദ്, റിസ്വാൻ, നൈജിൽ തുടങ്ങി 4 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
21 ഇടങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് 4 വരെയായിരുന്നു പരിശോധന നടന്നത്. വില്പനക്കായി സൂക്ഷിച്ച എംഡി എം എ , കഞ്ചാവ്, ലഹരി വസ്തുകൾ തൂക്കാനുള്ള ത്രാസ് എന്നിവയും കണ്ടെത്തി.
ഉള്ള്യേരിയിൽ 65 മില്ലിഗ്രാം എംഡി എം എയുമായാണ് യുവാവ് പിടിയിലായത്. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ട്. വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു.
#ARREST #Kozhikode #raids #houses #drug #dealers #Sevenpeople #arrested
