#CRIME | സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതു; ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മർദ്ദനം

#CRIME | സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതു; ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മർദ്ദനം
Sep 23, 2023 10:54 PM | By Vyshnavy Rajan

പാലക്കാട് : (www.truevisionnews.com) ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മർദ്ദനം. കടമ്പൂർ സ്വദേശിയായ അഭിജിത്താണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 10 പേർക്കെതിരെയും 19 കാരനായ ഒരു യുവാവിനെതിരെയും പൊലീസ് കേസെടുത്തു.

സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായ് ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ചുനങ്ങാട് സ്വദേശിയായ മനൂബും സംഘവുമാണ് വ്യാഴാഴ്ച അഭിജിത്തിനെ ക്രൂരമായി മർദിച്ചത്.

കടമ്പൂർ ജി.എച്ച്.എച്ച്.എസ് സ്കൂളിനു സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. മാരകായുധം ഉപയോഗിച്ചാണ് മർദിച്ചത്. സംഭവത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.

5 പേരെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി മനൂപിനെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മറ്റ് 4 പേരെ പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം കുടുംബത്തോടൊപ്പം പറഞ്ഞയച്ചു.

അതേസമയം, തലക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

#CRIME #Questioned #insulting #friend #19-year-old #boy #brutally #beaten #Ottapalam

Next TV

Related Stories
Top Stories










Entertainment News