#death | കണ്ണൂരിൽ ക്രഷറിലെ വാട്ടർ ടാങ്കിൽ വീണ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

#death |  കണ്ണൂരിൽ  ക്രഷറിലെ വാട്ടർ ടാങ്കിൽ വീണ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
Sep 23, 2023 10:38 PM | By Susmitha Surendran

മട്ടന്നൂർ (കണ്ണൂർ): (truevisionnews.com)  ക്രഷറിലെ വാട്ടർ ടാങ്കിൽ വീണ് ലോറി ഡ്രൈവർ മരിച്ചു.

കാപ്പാട് അരക്കിണർ സുഷമാലയത്തിൽ സുകേഷ് (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വെള്ളിയാംപറമ്പ് സമ്പത്ത് ക്രഷറിലാണ് സംഭവം.

ക്രഷറിലെ ലോറി ഡ്രൈവറായ സുകേഷ് വാട്ടർ ടാങ്കിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഏറെ നേരമായിട്ടും സുകേഷിനെ കണ്ടില്ല.

ചെരിപ്പുകൾ ടാങ്കിൽ കണ്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കൾ: സിദ്ധാർത്ഥ് (പിലാത്തറ പോളിടെക്നിക്ക് രണ്ടാം വർഷ വിദ്യാർഥി), ആറു മാസം പ്രായമായ പെൺകുഞ്ഞുമുണ്ട്. സഹോദരി സുഷമ.

#lorry #driver #met #tragicend #after #falling #water #tank #crusher #Kannur

Next TV

Related Stories
Top Stories










Entertainment News