മലപ്പുറം : (truevisionnews.com) കുന്നുംപുറം വേങ്ങര റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

കൂമണ്ണ സ്വദേശി മുഹമ്മദ് ശാക്കിർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. റോഡരികിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ വാഹനം തിരിക്കുന്നതിനിടയിലാണ് അപകടം.
എതിരെ വന്ന ശാക്കിറിന്റെ ബൈക്ക് ഈ വാഹനത്തിൽ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്.
#Bikes #collided #Vengara #Road #Malappuram #tragicend #youngman
