#heavyrain | താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

#heavyrain | താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു
Sep 22, 2023 11:15 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു.

ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.

വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു.

തകരപ്പാടിയ്ക്ക് ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

#heavyrain #mountain #fell #Thamarassery #pass

Next TV

Related Stories
Top Stories










Entertainment News