#accident | കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

#accident |  കോഴിക്കോട്  കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;   രണ്ടുപേർക്ക് പരിക്ക്
Sep 22, 2023 10:56 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) പേരാമ്പ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക് .

വടകര റോഡ് ജംഗ്ഷനിൽ ലൂണാർ ടൂറിസ്റ്റ് ഹോമിനടുത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാല്യക്കോട് മത്തത്ത് മീത്തൽ അനിൽ രാജ്(32), ജോബി കൊറോത്ത് (44)എന്നിവർക്കാണ് പരിക്കേറ്റത്.

പേരാമ്പ്ര ഹൈസ്കൂൾ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. രാത്രി 9.30 ഓട് കൂടിയാണ് അപകടം ഉണ്ടായത്.

പേരാമ്പ്ര ഹൈസ്കൂൾ സ്വദേശിയുടേതാണ് കാർ. ഷോറൂമിൽ നിന്നും ഇന്നാണ് കാർ പുറത്തിറക്കിയത്. പരിക്കേറ്റവരെ താലൂക്ക് ഹോസ്പിറ്റലിലെ പ്രാഥമിക പരിശോധനക്ക് ശേഷം മെഡിക്കൽ കോളേജിലേക് മാറ്റി.

#Car #bike #collide #Kozhikode #Two #people #injured

Next TV

Related Stories
Top Stories