കോഴിക്കോട്: (truevisionnews.com) താമരശ്ശേരിയില്‍ അനധികൃതമായി ചെങ്കല്ലും മണ്ണും കടത്തിയിരുന്ന ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടികൂടി.

രണ്ടിടങ്ങളില്‍ നിന്നാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്. കോടഞ്ചേരി വില്ലേജിൽ വേളംങ്കോട് കാപ്പാട്ട് മലയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്ന സ്ഥലത്തുനിന്ന് ഒരു ലോറിയും കിഴക്കോത്ത് കച്ചേരിമുക്ക് നരിക്കുനി റോഡിൽ കാവിലുംമാരം എന്ന സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണ് കടത്തിലേർപ്പെട്ട ഒരു ലോറിയും റവന്യു അധികൃതർ പിടികൂടി.
താമരശ്ശേരി താലൂക്ക് മണ്ണ് മണൽ സ്ക്വാഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എൻ.സി. രതീഷിന്റെ നേതൃത്വത്തിൽ സീനിയർ ക്ലർക്കുമാരായ ജഗനാഥൻ, ലിജി. ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് ലോറികൾ പിടികൂടിയത്.
#Illegal #quarrying #soil #smuggling #Revenue #officials #seized #lorries
