#cyberabusecase | സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപം; പ്രതിക്ക് ജാമ്യം

#cyberabusecase | സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപം; പ്രതിക്ക് ജാമ്യം
Sep 22, 2023 09:59 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസ് പ്രതിക്ക് ജാമ്യം. തിരുവനന്തപുരം പാറശാല സ്വദേശി എബിനാണ് ജാമ്യം ലഭിച്ചത്.

തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോൺഗ്രസ് പ്രവർത്തകനായ പ്രതി 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം നടത്തിയത്.

എ.എ റഹീം എം.പിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സിപിഎം യുവ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരെയാണ് ഇയാൾ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചത്. 

#Bail #accused #cyber #abuse #case #against #wives #CPM #leaders.

Next TV

Related Stories
Top Stories










Entertainment News