കോഴിക്കോട്: ( truevisionnews.com ) കോടഞ്ചേരിയിൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറേപ്പറമ്പിൽ ഭാസ്കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോടു ചേർന്നുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സെപ്റ്റംബർ 16 നാണു ഭാസ്കരനെ കാണാതായത്.
കോടഞ്ചേരി പൊലീസും നാട്ടുകാരും കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളിൽ ഭാസ്കരനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകിട്ട് അഞ്ചിനാണു ഭാസ്കരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.
#Kozhikkode #missing #middleaged #man #found #dead #stream
