പൊന്നാനി: (truevisionnews.com) നിർമാണം നടന്നു കൊണ്ടിരിക്കുന്ന പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പൊന്നാനി ആനപ്പടി സ്വദേശി ആല്യാമാക്കാനകത്ത് മാമുട്ടിയുടെ മകൻ മുത്തലിബ് ( 40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സാബിറ. മക്കൾ: ഷിബിലി, ശബാന, മുഹ്സിന.
#Youth #killed #collision #between #Taurus #lorry #scooter
