#ARREST | നൈറ്റ് പാര്‍ട്ടിക്കിടെ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

#ARREST | നൈറ്റ് പാര്‍ട്ടിക്കിടെ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
Sep 21, 2023 06:09 PM | By Vyshnavy Rajan

ലഖ്‌നൗ : (www.truevisionnews.com) സുഹൃത്തിന്റെ ഫ്‌ളാറ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെ 23കാരിയായ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ലഖ്‌നൗ ബിബിഡി കോളേജിലെ ബികോം വിദ്യാര്‍ഥിനിയായ നിഷ്ത ത്രിപാഠിയാണ് കൊലപ്പെട്ടത്.

നഗരപരിധിയിലെ ദയാല്‍ റസിഡന്‍സിയില്‍ അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവം കൊലപാതകമാണെന്ന നിഷ്തയുടെ കുടുംബത്തിന്റെ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. കോളേജിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ശേഷമാണ് നിഷ്ത സുഹൃത്തിന്റെ ഫ്‌ളാറ്റിലെ പാര്‍ട്ടിക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ആദിത്യ, നിഷ്തയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോളേജിലെ നിരവധി പേരും പാര്‍ട്ടിക്കെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ലഖ്‌നൗ ലോഹിയ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്പോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റ വിവരം അറിഞ്ഞത്.

അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോ, കൊലപ്പെടുത്താനുള്ള ഉദേശമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഫ്‌ളാറ്റില്‍ നിന്ന് മദ്യ കുപ്പികള്‍ അടക്കം കണ്ടെടുത്തിട്ടുണ്ടെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

#ARREST #incident #which #student #shot #dead #during #nightparty #Twopeople #arrested

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News