#seized | പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

#seized |  പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
Sep 11, 2023 09:17 AM | By Kavya N

കൊല്ലം: (truevisionnews.com) കൊല്ലം കണ്ണനല്ലൂരിൽ പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാടക വീട്ടിൽ 50 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്ന നിലയിലാണ് കണ്ടത് .

കേസിൽ കൊല്ലം പാങ്കോണം സ്വദേശി പൊടിമാൻ അറസ്റ്റിലായിട്ടുണ്ട്. തൃശൂർ ഭാഗത്തു നിന്നുമാണ് ഇവ കണ്ണനല്ലൂരിലേക്ക് കടത്തി കൊണ്ടുവന്നത്.

പുകയില ഉൽപ്പന്നങ്ങൾ കടത്തികൊണ്ടു വന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു . ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവ കേരളത്തിലെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.വാഹന പരിശോധനയിൽ പിടിക്കപെടാതിരിക്കാൻ വെളുത്തുള്ളി നിറച്ച ചാക്കുകൾ മൂടിയാണ് പുകയില ഉൽപന്നങ്ങൾ കടത്തിയിരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ കച്ചവടത്തിനെത്തിക്കുകയായിരുന്നു ഉദ്ദേശ്യം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉറവിടങ്ങളെ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Prohibited #tobacco #products #worth #Rs.10 lakh #seized

Next TV

Related Stories
Top Stories










Entertainment News