കോ​ഴി​വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉയരുന്നു; പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ, കടയടപ്പ് സമരം നടത്തും

കോ​ഴി​വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉയരുന്നു; പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ, കടയടപ്പ് സമരം നടത്തും
Jun 10, 2023 11:22 AM | By Nourin Minara KM

കൊ​ച്ചി: (www.truevisionnews.com)സം​സ്ഥാ​ന​ത്ത് കോ​ഴി​വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ. ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഉ​പ​ജീ​വ​ന മാ​ർ​ഗം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ ക​ട​യ​ട​ച്ചു​കൊ​ണ്ടു​ള്ള സ​മ​രം ന​ട​ത്തു​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ചി​ട്ടും വി​ല കു​റ​ക്കു​ന്ന​തി​നു പ​ക​രം ത​മി​ഴ്നാ​ട് നി​ന്നു​ൾപ്പെ​ടെ​യു​ള്ള ഉ​ൽ​പാ​ദ​ന, വി​പ​ണ​ന ലോ​ബി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സീ​സ​ൺ അ​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും വി​ല​വ​ർ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും വി​ല നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Chicken prices rise uncontrollably; Traders will go on strike in protest

Next TV

Related Stories
Top Stories










Entertainment News