ചിറ്റാരിപ്പറമ്പ് (കണ്ണൂർ): കോളയാട് ചങ്ങലഗേറ്റ് - പെരുവ റോഡിൽ മാക്കം മടക്കി ഭാഗത്തു വെച്ച് ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ (കാട്ടി) ആക്രമണം.

ഓട്ടോയുടെ ചില്ലും ഹെഡ്‌ലൈറ്റും തകർന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പെരുവയിൽനിന്നു വീട്ടിലേക്ക് പോകുമ്പോൾ പുത്തലം സ്വദേശി രതീശന്റെ ഓട്ടോയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടുപോത്തിന്റെ കൂട്ടത്തെ കണ്ടതോടെ ഓട്ടോ നിർത്തുകയായിരുന്നു. കൂട്ടത്തിൽനിന്നു വന്ന ഒരു കാട്ടുപോത്ത് കൊമ്പ് കൊണ്ട് ഓട്ടോയുടെ മുന്നിൽ കുത്തി ഉയർത്തി.
പേടിച്ച് പോയ രതീശൻ വാഹനം ഉപേക്ഷിച്ച് ഓടി പിറകിൽ വന്ന വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിറകിൽ മറ്റു വാഹനങ്ങൾ എത്തിയതോടെ കാട്ടുപോത്ത് കാട്ടിലേക്ക് ഓടിമറഞ്ഞു.
Wild buffalo attack on auto rickshaw in Kannur; The driver escaped