പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Jun 9, 2023 11:23 PM | By Susmitha Surendran

പത്തനംതിട്ട: പെരുന്നാട്ടില്‍ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ലോട്ടറി വില്‍പ്പനക്കാരിയെ അടക്കം മൂന്ന് പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.

ഇന്ന് രാവിലെയാണ് പെരുനാട് ജംഗ്ഷനില്‍ ലോട്ടറി വില്പന നടത്തിയിരുന്ന ഉഷയെ തെരുവുനായ ആക്രമിച്ചത്. ഉഷയ്ക്ക് കഴുത്തിലും കാലിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു.

ഇതിന് ശേഷമാണ് പ്രദേശത്ത് തന്നെയുള്ള രണ്ട് പേരെ കൂടി നായ ആക്രമിച്ചത്. ഉഷയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മടുത്തുമൊഴി സ്വദേശി മറിയാമ്മയേയും ഇവരുടെ ചെറുമകളേയും ഇതേ നായ കടിച്ചിരുന്നു. പ്രദേശത്ത് വീടുകളില്‍ കെട്ടിയിട്ടിരുന്ന നായകളെയും തെരുവുനായ ആക്രമിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനുശേഷമാണ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നത്.


A stray dog ​​that bit three people in Perunnad has been diagnosed with rabies.

Next TV

Related Stories
Top Stories










Entertainment News