മാവേലിക്കര: കിണറ്റിൽ വീണു വയോധിക മരിച്ചു. കുറത്തികാട് പള്ളിയാവട്ടം വലിയവിള പുത്തൻവീട്ടിൽ ഈശ്വരിയമ്മ (87) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.55 നാണ് സംഭവം. 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ മഴയിൽ വെള്ളം കയറിയോ എന്ന് നോക്കുമ്പോൾ കിണറ്റിൽ വീഴുകയായിരുന്നു.

സമീപവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാവേലിക്കര അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫയർമാൻമാരായ ബി.സുദീപ് കുമാർ, എസ്.ധനേഷ് എന്നിവർ കിണറ്റിൽ ഇറങ്ങി ഇവരെ പുറത്തെടുത്തു.
കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: കനകമണി, മഹിളാമണി. മരുമക്കൾ: പരേതനായ ശിവദാസൻ, അരവിന്ദാക്ഷൻ.
Vyodhika fell into Mavelikkara well and died