എ.ഐ ക്യാമറ: നിയമലംഘനങ്ങളിൽ കൂടുതൽ ചെലാനുകൾ അയക്കും

എ.ഐ ക്യാമറ: നിയമലംഘനങ്ങളിൽ കൂടുതൽ ചെലാനുകൾ അയക്കും
Jun 9, 2023 10:28 PM | By Susmitha Surendran

തിരുവനന്തപുരം: എ.ഐ ക്യാമറ പിടികൂടുന്ന നിയമലംഘനങ്ങളിൽ കൂടുതൽ ചെലാനുകൾ അയക്കാൻ ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കെൽട്രോണിന് നിർദ്ദേശം.

നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിശോധിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. എൻ.ഐ.സി സർവറിലേക്ക് ദൃശ്യങ്ങൾ അയക്കാൻ കൂടുതൽ യൂസർ ഐഡിയും പാസ്‌വേഡും നൽകാനും ആവശ്യപ്പെടും. കൊട്ടാരക്കര, നിലമേൽ ഭാഗത്ത്​ രണ്ട് ക്യാമറകൾ പുതുതായി ആരംഭിച്ചിട്ടുണ്ട്.

ക്യാമറകളുടെ പ്രവ‌ർത്തനം തുടങ്ങിയ ജൂൺ അഞ്ചുമുതൽ എട്ടുവരെ 3,57,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.80,743 കുറ്റകൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10,457 പേർക്ക് നോട്ടീസ് അയച്ചു.

19,790 കുറ്റകൃത്യങ്ങൾ അപ്‌ലോഡ് ചെയ്തു. 6153 പേർ ഹെൽമറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തി. മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെ സീറ്റ് ​െബൽറ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി.ഐ.പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്.

അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു റോഡപകട മരണങ്ങൾ കുറഞ്ഞു . തിരുവനന്തപുരം റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് ഗതാഗത മന്ത്രി. പ്രതിദിനം വാഹനാപകടത്തിൽ 12 പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കഴിഞ്ഞ നാലുദിവസം ആകെ റോഡപകട മരണങ്ങൾ 28 ആണ്. വാഹനമിടിച്ച് നശിച്ച ക്യാമറകൾ പുനഃസ്ഥാപിക്കാൻ ഉന്നതാധികാര കമ്മിറ്റിയോട് നിദേശി​െച്ചന്നും മന്ത്രി പറഞ്ഞു. 

AI Camera: More challans will be sent for violations

Next TV

Related Stories
Top Stories










Entertainment News