തൃശ്ശൂര്‍: പഴുവില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ഡിഗ്രി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പഴുവില്‍ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദ് മകന്‍ ആഷിക്ക് ആണ് മരിച്ചത്. 19 വയസായിരുന്നു.

കുളത്തിനടിയിലെ ചേറില്‍ പൂണ്ട നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്. ഇന്ന് വെകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. ആഷിക്ക് കൂട്ടുകാരുമൊത്ത് കുളിക്കാനായി എത്തിയതായിരുന്നു.
A student drowned while taking a bath in a temple pool in Thrissur
