പട്ടാമ്പി: ബാർബർ ഷോപ്പിൽ വെച്ച് പത്ത് വയസ്സുകാരനു നേരെ ലൈംഗികാതിക്രമം കാണിച്ചയാൾക്ക് എട്ടു വർഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു.

ചുണ്ടമ്പറ്റ പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ് (52) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴസംഖ്യ കുട്ടിക്ക് നൽകണം.
പ്രതി നടത്തിയിരുന്ന ബാർബർ ഷോപ്പിൽ 2021ലാണ് സംഭവം. കൊപ്പം സബ് ഇൻസ്പെക്ടറായിരുന്ന ബിന്ദുലാലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജറായി.
അഡീഷനൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
10-year-old sexually assaulted; The accused was sentenced to eight years rigorous imprisonment and a fine of Rs
