ആലുവ പുഴയിലെ മണൽ വഞ്ചി പിന്തുടർന്ന് പിടിച്ചെടുത്ത് ഡിവൈഎഫ്ഐ

ആലുവ പുഴയിലെ മണൽ വഞ്ചി പിന്തുടർന്ന് പിടിച്ചെടുത്ത് ഡിവൈഎഫ്ഐ
Jun 9, 2023 04:32 PM | By Susmitha Surendran

കൊച്ചി: ആലുവ പുഴയിൽ അനധികൃതമായി മണൽ വാരൽ നടത്തിയ വഞ്ചി ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരുന്നത് ഡി വൈ എഫ് ഐ പ്രവർത്തകർ ആലുവ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ മണൽ വാരുന്നത് തടയാനോ, കുറ്റക്കാരെ പിടിക്കാനോ സ്ഥലത്തേക്ക് പൊലീസ് എത്തിയില്ല.

ഇതോടെ സ്വന്തം നിലയ്ക്ക് മണൽ വാരൽ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. പുഴയിലിറങ്ങിയ പ്രവർത്തകർ മണൽ വാരിക്കൊണ്ടിരുന്ന വഞ്ചി പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ട് മണൽ വാരിക്കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുഴയിൽ ചാടി. ഇവർ നീന്തി രക്ഷപ്പെട്ടു.

ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മണലടക്കം വഞ്ചി പിടിച്ചെടുത്തിട്ടും മൂന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. മണൽ വഞ്ചി പൊലീസിന് കൈമാറി. മണൽ മാഫിയക്ക് കൂട്ടുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡിവൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എംഎസ് അജിത് ആവശ്യപ്പെട്ടു.

DYFI chased the sand boat in Aluva River and seized it

Next TV

Related Stories
#ACCIDENTDEATH | സഹകരണ ബാങ്ക് ജീവനക്കാരി കാറിടിച്ച് മരിച്ചു; അപകടം ബാങ്കിൽ നിന്ന് മടങ്ങവേ

Sep 26, 2023 11:58 AM

#ACCIDENTDEATH | സഹകരണ ബാങ്ക് ജീവനക്കാരി കാറിടിച്ച് മരിച്ചു; അപകടം ബാങ്കിൽ നിന്ന് മടങ്ങവേ

കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി ഡയമൻ്റ് മുക്ക് സ്വദേശി മഠത്തും കണ്ടി ഹൗസ്സിൽ പി.കെ.അനിത (53) ആണ്...

Read More >>
#ALCOHOL | സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂടും

Sep 26, 2023 11:54 AM

#ALCOHOL | സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂടും

എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നാണ് ബവ്‌കോ ഭരണസമിതി യോഗം...

Read More >>
#deadbodyfound  | വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Sep 26, 2023 11:43 AM

#deadbodyfound | വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്....

Read More >>
#Complaint | അട്ടപ്പാടിയിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി

Sep 26, 2023 11:39 AM

#Complaint | അട്ടപ്പാടിയിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി

15 വയസ്സിന് താഴെയുള്ള എട്ടു വിദ്യാർത്ഥിനികളാണ് പരാതി...

Read More >>
#MalluTraveler | ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ മല്ലു ട്രാവലർ

Sep 26, 2023 11:29 AM

#MalluTraveler | ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ മല്ലു ട്രാവലർ

എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ...

Read More >>
Top Stories