കുന്നംകുളം: (truevisionnews.in) പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് കാന നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു. തൃശ്ശൂർ സ്വദേശി സതീശന്റെ ഉടമസ്ഥതയിലുള്ള കാറാണ് കുഴിയിലേക്ക് മറിഞ്ഞത്. കുന്നംകുളം ട്രഷറി റോഡിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെത്തി മടങ്ങി പോവുകയായിരുന്ന കാറാണ് കുഴിയിൽ വീണത്.

കാന നിർമാണത്തിനുശേഷം കുഴി കൃത്യമായി മൂടാനോ വശങ്ങളിൽ മണ്ണിട്ട് നികത്താനോ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ അപകടം ഉണ്ടായത്. ദിവസവും ഒരുപാട് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ദിവസവും നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതായി വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞദിവസവും ഇത്തരത്തിൽ അപകടം ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊതുമരാമത്ത് വിഭാഗം എൻജിനീയറെ വിവരമറിയിച്ചിട്ടും ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധവും പരാതികളും ഉയരുന്നതിനിടെയാണ് മേഖലയിൽ ഇത്തരം അപകടങ്ങൾ പതിവാകുന്നത്.
സംഭവത്തിൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇടപെട്ട് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നടപടിക്കെതിരെയും, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Negligence of Public Works Department; The car overturned in a pit taken for mining