തൃശ്ശൂർ : തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസിൽ പിക്കപ്പ് വാൻ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കും സഹായിക്കും പരിക്ക്. രാവിലെ ഏഴോടെ പൂത്തോൾ റോഡിലാണ് അപകടം.

നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുമറിയുകയായിരുന്നു. വാഹനത്തിന് അടിയിൽപ്പെട്ട ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്കുകളുണ്ട്.
രണ്ടു മണിക്കൂറോളമെടുത്ത് ക്രെയിൻ ഉയോഗിച്ച് പിക്കപ്പ് വാൻ ഉയർത്തി റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്
Pickup van hits KSRTC bus and overturns in Thrissur: Van driver also injured