തിരുവനന്തപുരം: (www.truevisionnews.com)പേട്ട റെയിൽവേ പ്ലാറ്റ് ഫോമിൽ യുവാവിനെ കൂട്ടംചേർന്ന് മർദ്ദിച്ച് അവശനാക്കിയ കേസിൽ 21 പേർക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയ സുധിക്കും ഒപ്പമുണ്ടായിരുന്ന 20 പേർക്കുമെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെല്ലാം ചാക്ക ഐ.ടി.ഐയിലെ വിദ്യാർഥികളാണ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപം ടി.സി 30/1077 സി.ആർ.എ 130 ബാലുഭവനിൽ ബാലുവിനാണ് ക്രൂരമായ മർദനമേറ്റത്.ബുധനാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. റെയിൽവേ പ്ലാറ്റ് ഫോമിന് സമീപം താമസിക്കുന്ന ബാലുവിന്റെ വീടിന് മുന്നിൽ പതിവായി സിഗരറ്റ് വലിച്ച് ബഹളം വച്ചിരുന്ന പ്രതികളെ ബാലു വിലക്കിയിരുന്നു.
ഇതിലുള്ള വിരോധം കാരണം കൂട്ടമായി എത്തിയ പ്രതികൾ ഇരുമ്പ് കമ്പിയും മരകഷ്ണങ്ങളുമായെത്തി അടിച്ച് വീഴ്ത്തി. ഒപ്പമുണ്ടായിരുന്നവർ ബാലുവിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ ബാലു ആശുപത്രിയിൽ ചികിത്സയിലാണ്.
A case of attempted murder against 21 people who ganged up on the youth