കണ്ണൂര്‍: വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് ജോലിക്ക് ശ്രമിച്ച മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനായി നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്.

ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനുട്ട്സ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. പതിനഞ്ചാം പേരുകാരിയായാണ് വിദ്യയെ ഉൾപെടുത്തിയത്. ആദ്യ പത്തു പേരിൽ രണ്ട് ആളുകളുടെ പേരിന് സമീപം എസ് സി എസ് ടി എന്ന് മാർക്ക് ചെയ്തിട്ടിട്ടുണ്ട്.
അഞ്ചു പേരെ പുതുതായി ഉൾപെടുത്തിയപ്പോൾ പക്ഷേ സംവരണം പാലിച്ചില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 2019 ഡിസംബർ 16 ന് ചേര്‍ന്ന കാലടി സർവ്വകലാശാല റിസർച്ച് കമ്മിറ്റി യോഗത്തിന്റെ മിനുട്സാണ് ഇപ്പോൾ പുറത്ത് വന്നത്.
Forged certificate; Further evidence of Vidya's misguided moves for PhD admissions emerges