തിരുവല്ല: (www.truevisionnews.com)തിരുവല്ലയിലെ പാലിയേക്കരയിൽ വീടിന്റെ ജനൽ കമ്പി തകർത്ത് അകത്തുകടന്ന് സ്വർണവും പണവും കവർന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ ആഭരണങ്ങളും സ്വീകരണ മുറിയിലെ കബോർഡിൽ ഉണ്ടായിരുന്ന മുപ്പത്തി അയ്യായിരം രൂപയുമാണ് കവർന്നത്.

വീട്ടിലെ സി.സി ടി.വിയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പാലിയേക്കര ഉഷസ് വീട്ടിൽ ഡോ. പി.ടി. അനിൽ കുമാറിന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ച രണ്ടു മണിയോടെ ആയിരുന്നു സംഭവം. പിൻവശത്തെ മുറിയുടെ ജനാലയുടെ കമ്പി വളച്ചാണ് അകത്തു കടന്നത്.
ഉറങ്ങുകയായിരുന്ന ഡോക്ടറും ഭാര്യയും ശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും മോഷ്ടാവ് അടുക്കള വാതിൽ വഴി കടന്നുകളഞ്ഞു. അനിൽ കുമാർ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്നും എത്തിയ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
Theft at doctor's house in Pathanamthitta
