ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം: മഹാരാജാസ് ആര്‍ക്കിയോളജി വിഭാഗം കോ ഓര്‍ഡിനേറ്റര്‍ക്കെതിരെ നടപടി

ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം: മഹാരാജാസ് ആര്‍ക്കിയോളജി വിഭാഗം കോ ഓര്‍ഡിനേറ്റര്‍ക്കെതിരെ നടപടി
Jun 8, 2023 10:46 AM | By Susmitha Surendran

എറണാകുളം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളേജ് ആര്‍ക്കിയോളജി വിഭാഗം കോ ഓര്‍ഡിനേറ്റര്‍ക്കെതിരെ നടപടി.

കോ ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് ഡോ. വിനോദ് കുമാറിനെ മാറ്റും. ആര്‍ഷോയുടെ പരാതിയില്‍ പരാതി പരിഹാര സെല്ലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സംഭവത്തില്‍ വിനോദ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന് ആര്‍ഷോയും എസ്എഫ്‌ഐയും ആരോപിച്ചിരുന്നു.

വ്യക്തിപരമായ ആക്രമണം എസ്എഫ്‌ഐയെ ലക്ഷ്യംവെച്ചുള്ളതാണെന്നും എസ്എഫ്‌ഐ പറഞ്ഞു. സംഭവത്തില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്നലെ പ്രതികരിച്ചിരുന്നു.

ഇതില്‍ പൂര്‍ണ രീതിയിലുള്ള അന്വേഷണം നടത്തണം. ഏത് തരത്തിലുള്ള ഗൂഢാലോചനയാണെന്ന് പരിശോധിച്ചാലെ പറയാനാകൂ. അസംബന്ധപരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് വലിയ വാര്‍ത്തയാകുകയും എസ്എഫ്‌ഐയെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Arshaw's Mark List Controversy: Action Against Maharaja's Archeology Department Coordinator

Next TV

Related Stories
Top Stories










Entertainment News