കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി പുഴയിൽ

കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി പുഴയിൽ
Jun 8, 2023 10:37 AM | By Vyshnavy Rajan

പെരിങ്ങത്തൂർ : (www.truevisionnews.com) കിടഞ്ഞിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി മുക്ക് പുഴയിൽ കണ്ടെത്തി.

കിടഞ്ഞി കാട്ടിൽപ്പള്ളിക്ക് സമീപം താമസിക്കുന്ന കാട്ടിൽ കൃഷ്ണൻ (58) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് പരിസരവാസികളായ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൊലീസും പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു.

പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തെങ്ങ് കയറ്റ തൊഴിലാളിയായ കൃഷ്ണൻ ഇപ്പോൾ ശാരീരിക പ്രയാസം കാരണം ജോലിക്ക് പോകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ : രാധ, മക്കൾ : അരവിന്ദൻ ,പ്രമോദ്

Body of missing coconut worker found in Thuruthi river

Next TV

Related Stories
തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

May 9, 2025 11:58 AM

തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

തൊഴിൽ നൈപുണ്യ പദ്ധതിയുമായി ഫിൻസ്കോം ലേണിംഗ്...

Read More >>
'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

May 8, 2025 01:19 PM

'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

ഓപ്പറേഷൻ സിന്ദൂർ- എഫ്.ബി പോസ്റ്റിന്റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ്...

Read More >>
Top Stories

Entertainment News