തൃശ്ശൂർ : (www.truevisionnews.com) കുന്നംകുളം നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ ഒമിനി വാനിന് തീപിടിച്ചു. കുന്നംകുളം ഗുരുവായൂർ റോഡിലെ പുലിക്കോട്ടിൽ സൂപ്പർമാർക്കറ്റിനു മുൻപിൽ വെച്ചാണ് ഒമിനി വാനിന് തീ പിടിച്ചത്.

കാവിഡ് സ്വദേശി വടക്കൻവീട്ടിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ള വാനിനാണ് തീപിടിച്ചത്.ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഗുരുവായൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ഒമിനി വാനിന്റെ ഉൾഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹന ഉടമ വാഹനം നിർത്തുകയായിരുന്നു.
തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിന്റെ ഉൾഭാഗത്തുനിന്നും തീ പടർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഹന ഉടമയും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. സംഭവമറിഞ് കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു
The mini van caught fire while running in Kunnamkulam city
